ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പോലീസ് നീതി നടപ്പിലാക്കിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന് കാരണം , മറ്റ് പല പ്രധാന കേസുകളിലും നീതി വൈകുന്നത് കണ്ട് വേദനയും, അമ4ഷവും മനസ്സില് കടിച്ചു പിടിക്കുന്നത് കൊണ്ടാകാമെന്ന് സന്തോഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..
ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഡോക്ടറുടെ ശവ ശരീരം കിട്ടിയ അതേ സ്പോട്ടിൽ വെച്ച് പോലീസ് വെടി വെച്ചു കൊന്നു എന്ന വാ൪ത്ത വന്നല്ലോ. പോലീസിനെ പ്രതികള് ആക്രമിക്കുവാ൯ ശ്രമിച്ചപ്പോള് രക്ഷയില്ലാതെ പോലീസ് ചെയ്തതാണ് എന്ന് പറയുന്നു.
രാജ്യത്തെ ജനങ്ങളും കൊല്ലപ്പെട്ട ഡോക്റ്ററുടെ കുടുംബവും, കൊലചെയ്ത നാറികളുടെ അച്ഛൻ വരെ നീതി കിട്ടിയെന്നും പറയുന്നു.
പോലീസ് നീതി നടപ്പിലാക്കിയതിൽ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന് കാരണം , മറ്റ് പല പ്രധാന കേസുകളിലും നീതി വൈകുന്നത് കണ്ട് വേദനയും, അമ൪ഷവും മനസ്സില് കടിച്ചു പിടിക്കുന്നത് കൊണ്ടാകാം.
പല പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലെത്തി, തടിച്ചു കൊഴുത്തു ജീവിക്കുന്ന വാ൪ത്ത കണ്ട് മടുത്തിട്ടാകാം. ക്രൂരന്മാരായ പ്രതികളെ വെടിവച്ചു കൊല്ലുകയാണ് വേണ്ടത് എന്ന് പലരും ചിന്തിക്കുന്നു .
രാജ്യത്ത് കൂടുതല് കോടതികളും, നിലവിലെ കോടതികളില് ഒഴിഞ്ഞ് കിടക്കുന്ന ജഡ്ജിമാരുടെ തസ്ഥികകളില് ഉടനെ തന്നെ പുതിയ ജഡ്ജിമാരെ നിയമിക്കുകയും ചെയ്താല് പെട്ടെന്ന് തന്നെ വിധി വരുത്താം.
Video conference ലൂടെ ചില സാക്ഷികളുടെയും, എങ്കിലും മൊഴികള് രേഖപ്പെടുത്താലോ. അതുപോലെ പ്രതികള്ക്ക് ജാമ്യം നല്കുന്നതും, പരോളില് വിടുന്നതും എല്ലാം കൂടുതല് പുന൪ ചിന്തനം നടത്തേണ്ട അവസ്ഥയിലാണ്. പലപ്പോഴും വ൪ഷങ്ങളുടെ കാല താമസമാണ് വിധി വരുവാ൯ എടുക്കുന്നത്.
ഏത് കേസും 6 മാസത്തിനുള്ളില് തന്നെ തെളിവ് നോക്കി വേഗത്തില് വിധി വരുവാനുള്ള നിയമവും, അതിനനുസരിച്ച് പുതിയ കോടതികളും സ൪ക്കാര് ഉണ്ടാക്കും എന്നു കരുതുന്നു.
പിന്നെ പലപ്പോഴും വാദികള്ക്ക് വലിയ വലിയ കോടതികളില് വക്കീലിനെ വെച്ച് വാദിക്കുന്നത് വളരെ ചെലവേറിയ കാര്യമാകുന്നു. പലപ്പോഴും പ്രതികളായ ക്രൂരന്മാരായ കുറ്റവാളികള്ക്ക് വേണ്ടി പല പ്രമുഖ വക്കീലന്മാരും ചെറിയ പൈസക്കോ, പണം ഇല്ലാതെയോ വാദിക്കുവാനും തയ്യാറാകുന്നു. ഇതെല്ലാം കണ്ട് ജനങ്ങളും മടുത്തു എന്നതാണ് സത്യം.
ഭരണഘടന, നീതിന്യായ വ്യവസ്ഥ, ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം എല്ലാം പ്രകാരം തന്നെ
6 മാസമെന്ന കാല പരിധിക്കുള്ളില് എല്ലാ കേസുകളും ഭാവിയിലെങ്കിലും തീരുമാനം ആകും എന്നു വിശ്വസിക്കുന്നു.
(വാല് കഷ്ണം…ഇങ്ങനെ സ്വയം ശിക്ഷ നടപ്പില് വരുത്തി പോലീസുക്കാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്…ഇതൊരു അപേക്ഷയാണ്.)
https://www.facebook.com/santhoshpandit/posts/2774629595924616?__xts__%5B0%5D=68.ARCSYYNgK1M5LlGffB-9-s5tPQ5qEyYppp4-MBqvVPGDHoKimrIPCKmjGNuulxWOEyec1nqW_rghFGqRWYdqOeM6MFBNTuStv6ie-6hqe87nFid9ZbBk8vlAxa0-9K5QTgYWVCXGiAdfNbcAjbumyHx96P2PxSbZeJO99cOZN7cid5Ubv-C2vghwWThALZrjbf2CDZUEBfc15obv4gnSF_BhcLsJ8J1PExEK0gqDxLWdjeAho72ubcmiZH1IZrFSEpxxq9F039lmuH67gvPcsVHAOOtQZR_cndS4A_tUSFsaTch225jQbp0Xa16moF2nt0GftTSPU8aLYXsh95VcrA9Apg&__tn__=-R
Post Your Comments