ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തുമെന്ന് സൂചന. കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലായിരുന്നു രാഹുൽ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അഞ്ചുമാസം കഴിയുമ്പോൾ രാഹുലിനെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് റിപ്പോർട്ട്. എഐസിസി അടുത്തമാസം സമ്മേളനം വിളിച്ച് സോണിയ ഗാന്ധി രാഹുലിനായി വഴിയൊരുക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
Also read : ആർ.എസ്.എസ് രാജ്യം വിടണം – മൗലാന ഹനീഫ് അഹ്റാർ ഖാസിമി
ലോക്സഭ തോൽവിയുടെ പിന്നാലെ വികാരപരമായ തീരുമാനമായിരുന്നു രാഹുലെടുത്തതെന്നും മടങ്ങി വരവ് അനിവാര്യമായി മാറിയെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മലയാളം ചാനലിനോട് പ്രതികരിച്ചു.
പ്രദേശ് കോൺഗ്രസ് കമ്മറ്റികളെല്ലാം ഒറ്റക്കെട്ടായി ഇക്കര്യം അവശ്യപ്പെടുമ്പോഴും അനുകൂല പ്രതികരണം രാഹുൽ ഗാന്ധി നടത്തിയിട്ടില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയാകണം കോൺഗ്രസ് അദ്ധ്യക്ഷൻ എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. പ്രിയങ്ക തയ്യാറാകാത്ത സാഹചര്യത്തിൽ രാഹുലിനെ മടക്കിക്കൊണ്ട് വരൽ ഏത് രീതിയിലാകണമെന്ന ആലോചനയിലാണ് നേതാക്കൾ
Post Your Comments