ദുബായ്: പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, ദുബായിലെ എക്സ്പോയില്‍ പാക് ഭൂമി വില്‍ക്കാന്‍ ഇമ്രാന്‍ ഖാന്റെ തീരുമാനം. കടക്കെണിയില്‍പ്പെട്ട പാകിസ്ഥാന് ആവശ്യത്തിനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് ഈ ഭൂമി വല്‍ക്കല്‍ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കി.
Read Also : പാകിസ്ഥാനിലെ സര്‍ക്കാര്‍ വാഹന ലേലം : ഇമ്രാന്‍ ഖാന് തിരിച്ചടി : പാകിസ്ഥാന്‍ ഏറ്റവും വലിയ കടക്കെണിയില്‍
വിദേശത്തുള്ള പാക്കിസ്ഥാനി നിക്ഷേപകരെ ആകര്‍ഷിക്കാനും കൂടുതല്‍ വിദേശ നിക്ഷേപം ക്ഷണിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കാര്‍ നീക്കം. എക്‌സ്‌പോയില്‍ ഭൂമി വിറ്റു പണം കണ്ടെത്താനായാല്‍ ഇത് വിദ്യാഭ്യാസം, ഹൗസിംഗ്, ആരോഗ്യം, ഭക്ഷണം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി നീക്കിവയ്ക്കാനാണു സര്‍ക്കാര്‍ പദ്ധതി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഭൂമിയാണ് വില്‍ക്കുന്നത്. ഇതിനായി 32 വസ്തുക്കള്‍ സര്‍ക്കാര്‍ നിശ്ചയിച്ചുകഴിഞ്ഞു. കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമിയില്‍നിന്നുള്ള വരുമാനം പാഴായിപ്പോകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ വസ്തു വില്‍പ്പന നീക്കമെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments