ഗുജറാത്ത്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ. സംഭവത്തില്‍ മഹേഷ് കോലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുമാസത്തിലേറെയായി ക്രൂര പീഡനത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടിയെ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ ഒരു ഫാം ഹൗസില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. ഈ പെണ്‍കുട്ടിയെ കാറിലെത്തിയ ആളുകള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പതിനാലുകാരിയായ പെൺകുട്ടിയെ പൂട്ടിയിട്ടിരുന്നത്. ഫാമുടമസ്ഥന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ തെരച്ചില്‍ നടത്തിയത്. തന്റെ ഫാം ഹൗസില്‍ ഒരു പെണ്‍കുട്ടിയെ കണ്ടുവെന്നായിരുന്നു ഇയാൾ പരാതി നൽകിയത്.
Post Your Comments