തിരുവനന്തപുരം: അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പോലീസ് നടപ്പാക്കിയ ‘നിഴല്‍’ പദ്ധതിക്ക് ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണം. തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി ആദ്യദിവസം സഹായമഭ്യര്‍ഥിച്ച് 11 പേരാണ് പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ 112 എന്ന നമ്പറിൽ വിളിച്ചത്. ഇതിൽ എട്ട് പേർ സ്ത്രീകളാണ്. ഇവര്‍ക്ക് പെട്ടെന്നുതന്നെ പോലീസ് സഹായം എത്തിക്കുകയും ചെയ്തു.
Read also: ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം : വിശാംശങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്ത് എവിടെനിന്ന് വിളിച്ചാലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററില്‍ കിട്ടും. ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്നുതവണ അമര്‍ത്തിയാലും ഇവിടെ സന്ദേശം ലഭിക്കും. ഇങ്ങനെ കോള്‍ ലഭിക്കുന്നതോടെ പോലീസ് തിരികെവിളിച്ച് വിവരമന്വേഷിക്കും.
Post Your Comments