
ഷിംല: സ്‌കൂളില്‍ പോകുകയായിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരന്‍. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി അയച്ചു. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ തുടരന്വേഷണം ആരംഭിച്ചതായും ഗൗരവ് സിംഗ് പറഞ്ഞു. അതേസമയം പ്രതിയെ എത്രയും വേഗം കണ്ടെത്തുമെന്നും പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments