Latest NewsNewsBusiness

ആരംഭത്തിലെ നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു

മുംബൈ : ആരംഭത്തിലെ നേട്ടം കൈവിട്ടു,ഓഹരി വിപണി ഇന്ന് അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 70.70 പോയിന്റ് താഴ്ന്ന് 40,779.59 ലും നിഫ്റ്റി 24.80 പോയിന്റ് താഴ്ന്നു 12,018.40ലുമാണ് വ്യാപാരം അവസാനിച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്താതാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. .ബിഎസ്ഇയിലെ 1111 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1339 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ ലോഹം, ബാങ്ക്, ഫാര്‍മ, വാഹനം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Also read : സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

സീ എന്‍ര്‍ടെയന്‍മെന്റ്, ടിസിഎസ്, ഐടിസി, എല്‍ആന്റ്ടി, ബ്രിട്ടാനിയ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് ഓഹരി വിപണി നേട്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്സ് 61 പോയിന്റ് ഉയർന്നു 40911ലും,നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 12057ലുമായിരുന്നു വ്യാപാരം . ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 555 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button