ന്യൂഡല്‍ഹി: 2019ലെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സിസ്റ്റര്‍ ലിനിക്ക്. പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടയിൽ മരണപ്പെട്ട ലിനിക്ക് മരണാനന്തര ബഹുമതിയായാണ് ഈ പുരസ്‌കാരം നല്‍കിയത്. ലിനിയെക്കൂടാതെ 35 നഴ്‌സുമാര്‍ കൂടി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
Also read : പ്രശ്നം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്‌തു; ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി ആഷിക് അബു
എല്ലാ അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ആരോഗ്യരക്ഷാ മേഖലയില്‍ നഴ്‌സുമാര്‍ വളരെ വലിയ സേവനമാണ് കാഴ്ച വെയ്ക്കുന്നതെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ് പറഞ്ഞു. 1973 ല്‍ കേന്ദ്രസര്‍ക്കാര്‍ നഴ്‌സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്.
പേരാമ്പ്ര ഇഎംഎസ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന ലിനി നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് രോഗബാധിതയായത്. ആരോഗ്യനില വഷളായപ്പോൾ ലിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 2018 മെയ് 21 നാണ് ലിനി മരിച്ചത്. കേരള സര്‍ക്കാർ ലിനിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments