ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ അവതരണത്തിനൊരുങ്ങുന്ന ബജറ്റില്‍ 2020 ലെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുക എന്നതിനെ കുറിച്ച് ചെറിയ സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വരാന്‍ പോകുന്ന ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതുസംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം നല്‍കിയത്.
ആദായ നികുതി സ്ലാബ് പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും നിരക്കുകള്‍ പരിഷ്‌കരിക്കുക. റിപ്പോര്‍ട്ട് ധനമന്ത്രാലയം പരിശോധിച്ചുവരികയാണ്. ഇതുപ്രകാരം 2.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവുമായിരിക്കും നികുതി. നികുതി ഒഴിവ് പരിധി 2.5 ലക്ഷം രൂപയില്‍തന്നെ നിലനിര്‍ത്തിയേക്കും.
വിപണികളിലെ സാമ്പത്തികമാന്ദ്യം മറികടക്കുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കോര്‍പ്പറേറ്ററ നികുതി സര്‍ക്കാര്‍ 30 ശതമാനത്തില്‍നിന്നു 22 ശതമാനമാക്കി കുറച്ചിരുന്നു. വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പുതുസംരഭങ്ങളുടെ നികുതി 15 ശതമാനമായും താഴ്ത്തിയിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കു കുറഞ്ഞ സാഹചര്യത്തിലും സര്‍ക്കാര്‍ ഉത്തേജന പരിപാടികളുമായി മുന്നോട്ടുപോകുമെന്നു മന്ത്രി വ്യക്തമാക്കി.
Post Your Comments