Bikes & ScootersLatest NewsNews

ഇരുചക്ര വാഹനങ്ങൾക്ക് തകർപ്പൻ ഓഫറുകളുമായി ഹോണ്ട

ഇരുചക്ര വാഹനങ്ങൾക്ക് തകർപ്പൻ ഓഫറുകളുമായി ഹോണ്ട. 2019 ഡിസംബര്‍ മാസത്തിൽ വിവിധ മോഡലുകൾക്ക് 9,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാൻ 1,100 രൂപയുടെ കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഈഎംഐ സൗകര്യത്തിനൊപ്പം മറ്റ് പ്രോസസിങ്ങ് ചിലവുകള്‍ ഒന്നും തന്നെ ഇല്ലെന്നും ഹോണ്ട അറിയിച്ചു.

Also read : ബിഎസ് 6 എഞ്ചിനിൽ, ഈ മോഡൽ സ്കൂട്ടറിന്റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയിലെത്തിച്ച് ടിവിഎസ്

ബൈക്ക് നിരയില്‍ നിന്നും ഹോണ്ട CBR250R, CB ഷൈന്‍, ലിവോ, CB ഹോര്‍നെറ്റ് 160 R, CB യുണികോണ്‍ തുടങ്ങിയവയ്ക്കും സ്കൂട്ടർ നിരയിൽ ആക്ടിവ 125, ആക്ടിവ 5G, ഡിയോ, ഗ്രാസിയ, ക്ലിഖ്, നവി മോഡലുകള്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. പേടിഎം വഴി ആണ് പണമിടപാടെങ്കിൽ ഉപഭോക്താക്കള്‍ക്ക് 7,000 രൂപ വരെ ക്യാഷ്ബക്ക് ലഭിക്കും. പുതിയ ഓഫറുകള്‍ നല്‍കുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കാം എന്ന പ്രതീക്ഷയിലാണ് ഹോണ്ട. രാജ്യത്തെ എല്ലാ അംഗികൃത ഹോണ്ട ഡീലര്‍ഷിപ്പുകളിലും 2020 ജനുവരി 15 വരെ ഓഫറുകൾ ലഭിക്കും. ഇന്ത്യയിലെ ജനപ്രീയ സ്‌കൂട്ടറുകളിൽ ഒന്നായ ഹോണ്ട നിരയിലെ ആക്ടിവ പ്രതിമാസം രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. സിബി ഷൈനാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button