ഏഴ് വയസുകാരന്റെ ആ വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ തറയ്ക്കും : അവന് കൂട്ടായി അവന്റെ ചേച്ചിയും
മാവേലിക്കര : ഏഴ് വയസുകാരന്റെ ആ വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ തറയ്ക്കും, അവന് കൂട്ടായി അവന്റെ ചേച്ചിയും. ‘അങ്ങനെ തന്നെ വേണം, അയാള്‍ക്ക് അതു കിട്ടണം, എന്റെ അച്ഛനെയും അമ്മയെയും കൊന്നവനാണ്’- ദേവനെന്ന 7 വയസ്സുകാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കേട്ടവരുടെയൊക്കെ കണ്ണ് നിറഞ്ഞു. അയല്‍വാസിയുടെ ക്രൂരതയാല്‍ കൊല്ലപ്പെട്ട ബിജുവിന്റെയും ശശികലയുടെയും മകനാണു ദേവന്. മുള്ളിക്കുളങ്ങര ഗവ.എല്‍പിഎസിലെ വിദ്യാര്‍ഥിയായ ദേവന് ഇന്നലെ വൈകിട്ടു സ്കൂളില്‍ നിന്നെത്തിയപ്പോള്‍ പിതൃസഹോദര പുത്രി അഞ്ജിമയാണു സുധീഷിനെ വധശിക്ഷയ്ക്കു വിധിച്ചെന്ന കാര്യം പറഞ്ഞത്.
ബുധനാഴിച പത്രത്തില്‍ മാതാപിതാക്കളുടെ ചിത്രം കണ്ട് അച്ഛനും അമ്മയും എന്നു പറഞ്ഞു പത്രം വാങ്ങി നോക്കിയാണു സ്കൂളിലേക്കു പോയത്. ദൃക്സാക്ഷിയായ ദേവന് നല്കിയ മൊഴിയാണു കേസിന്റെ വിസ്താര വേളയില്‍ നിര്‍ണായകമായത്. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്തമകള്‍ ദേവിക ആലപ്പുഴ വാടയ്ക്കല്‍ അംബേദ്കര്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
അയാള്‍ അര്‍ഹിച്ചതു കിട്ടി എന്നാണു ബന്ധുക്കള്‍ വിവരമറിയിച്ചപ്പോള്‍ ദേവികയും പറഞ്ഞത്. ‘ഇനി എന്താകും കാര്യങ്ങള്‍, ശിക്ഷ നടപ്പാക്കുമോ’ എന്നാണു ബിജുവിന്റെ സഹോദരന് രാജന്റെ ഭാര്യ ശോഭന ആദ്യം ചോദിച്ചത്. അപ്പീല്‍ നല്കാന് അവസരം ഉണ്ടാകും എന്നറിഞ്ഞപ്പോള്‍ ആ മുഖത്തും വിഷമം.
Post Your Comments