തിരുവനന്തപുരം: വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ് എഫ് ഐ പ്രവര്‍ത്തകന്‍ റിയാസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ മുന്‍നിരയില്‍. എസ്‌എഫ്‌ഐ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് റിയാസ് പങ്കെടുത്തത്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് റിയാസായിരുന്നു. ചൊവ്വാഴ്ച പകല്‍ 11 മണിക്ക് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ജാമ്യമില്ലാ കേസ് പ്രതിയായ റിയാസ് പങ്കെടുത്തത്.
റിയാസിനെതിരെ കേസ് എടുത്തിരിക്കുന്നതും കന്റോണ്മെന്റ് പൊലീസാണ്. മാര്‍ച്ചിന് ശേഷം എസ് എഫ് ഐക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി അസിസ്റ്റന്റ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലും റിയാസ് പങ്കെടുത്തിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ റിയാസ്. ഇയാള്‍ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസില്‍ പ്രതിയായ റിയാസ് പൊലീസിന് മുന്നിലൂടെ പ്രകടനം നയിച്ചതും ഉന്നത പൊലീസ് അധികാരികളുമായി ചര്‍ച്ച നടത്തിയതും വന്‍ വിവാദമായിരിക്കുകയാണ്.
Post Your Comments