മുംബൈ : നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 174.84 പോയിന്റ് ഉയർന്ന് 40,850.29ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 12043.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികള്‍ നേട്ടം കരസ്ഥമാക്കിയപ്പോൾ 1197 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 200 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി, ലോഹം, ബാങ്ക്, ഫാര്‍മ, വാഹനം എന്നീ വിഭാഗങ്ങളിലെ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോൾ ഊര്‍ജം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ മേഖലയിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Also read : സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കിങ്ങനെ
വേദാന്ത, ഹിന്‍ഡാല്‍കോ,ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലും ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ,എല്‍ആന്റ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഓഹരി വിപണി നഷ്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് 40,567ലും നിഫ്റ്റി 11,950 നിലവാരത്തിലും വ്യാപാരം പുരോഗമിക്കുന്നു. സെന്‍സെക്സ് ഓഹരികളില്‍ യെസ് ബാങ്കാണ് കനത്ത നഷ്ടം നേരിട്ടത്. ബാങ്കിന്റെ ഓഹരി നാലുശതമാനത്തോളം താഴ്ന്ന നിലയിലെത്തിയിരുന്നു.
Post Your Comments