കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് ഇന്ന് പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
Also read : നേട്ടം കൈവിട്ടു : ഓഹരി വിപണിയിൽ ഇന്നും നഷ്ടം തുടരുന്നു
രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലും സ്വര്‍ണ വില വർദ്ധിച്ചു. ഔണ്‍സിന് 1,481.00 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.62ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,615.26 ഡോളറുമാണ് വില.
സംസ്ഥാനത്തെ വെള്ളി വില വർദ്ധിച്ചു. ഗ്രാമിന് 47 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 376 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,000 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 46,900 രൂപയായിരുന്നു കിലോഗ്രാമിന് വില
Post Your Comments