എസ്ബിഐയിൽ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക, കൈവശമുള്ളത് മാഗ്നറ്റിക് സ്ട്രിപ് എടിഎം കാർഡ് ആണെങ്കിൽ ഉടൻ തന്നെ ചിപ് കാർഡിലേക്ക് മാറ്റുക. ജനുവരി ഒന്ന് മുതൽ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ പ്രവർത്തന രഹിതമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ സ്ഥിരമായ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ കർശന നിർദ്ദേശപ്രകാരമാണ് ചിപ് കാർഡുകളിലേക്ക് മാറുന്നത്. അതിനാൽ ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിനായി നിർബന്ധമായും ചിപ് കാർഡിലേക്ക് മാറേണ്ടതാണ്. ഇല്ലെങ്കിൽ ഡിസംബർ 31 ന് ശേഷം എടിഎമ്മിൽ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിക്കില്ല.
Also read : നേട്ടം കൈവിട്ടു : ഓഹരി വിപണിയിൽ ഇന്നും നഷ്ടം തുടരുന്നു
ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചിൽ നേരിട്ടോ കാർഡ് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അതിനു മുൻപായി ബാങ്കിൽ നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഈ അഡ്രസിലേക്കാവും കാർഡ് ബാങ്ക് തപാൽ വഴി അയക്കുക. കാർഡ് ഉപഭോക്താവിന്റെ കൈവശം തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കാനാണ് ബാങ്ക് ഈ നിർദ്ദേശവും മുന്നോട്ട് വെച്ചത്.
Post Your Comments