മുംബൈ : കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. ബുധനാഴ്ച്ച സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് 40,567ലും നിഫ്റ്റി 11,950 നിലവാരത്തിലും വ്യാപാരം പുരോഗമിക്കുന്നു. സെന്‍സെക്സ് ഓഹരികളില്‍ യെസ് ബാങ്കാണ് കനത്ത നഷ്ടം നേരിട്ടത്. ബാങ്കിന്റെ ഓഹരി നാലുശതമാനത്തോളം താഴ്ന്ന നിലയിലെത്തി.
ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി , എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര,കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികളും നഷ്ടത്തിലും, ടിസിഎസ്, ഇന്‍ഫോസിസ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
കഴിഞ്ഞ ദിവസവും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിലായിരുന്നു. ചൊവ്വാഴ്ച സെന്‍സെക്സ് 31 പോയിന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്നു 12033ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 212 ഓഹരികള്‍ നഷ്ടത്തിലായി 43 ഓഹരികള്‍ മാറ്റമില്ലാതെ നിന്നു
Post Your Comments