Latest NewsIndia

അമേരിക്കയുടെ വാദങ്ങള്‍ പൊളിഞ്ഞു; നാസയല്ല, ലാന്‍ഡറിനെ കണ്ടെത്തിയത് ഇസ്രൊ തന്നെ, വെളിപ്പെടുത്തലുമായി ഐഎസ്ആർഒ

ബംഗളൂരു: ച​ന്ദ്ര​​​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ സോ​ഫ്​​റ്റ്​ ലാ​ന്‍​ഡി​ങ്ങി​ടെ​ കാ​ണാ​താ​യ വിക്രം ലാ​ന്‍​ഡ​റിനെ കുറിച്ച്‌ വിശദീകരണവുമായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. വിക്രം ലാന്‍ഡര്‍ എവിടെയെന്ന് ഐ.എസ്.ആര്‍.ഒ നേരത്ത തന്നെ കണ്ടെത്തിയിരുന്നുവെന്ന് കെ. ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.ച​ന്ദ്ര​യാ​ന്‍-2​ ദൗ​ത്യത്തിന്‍റെ ഭാഗമായ ഒാര്‍ബിറ്റര്‍ തന്നെ ലാ​ന്‍​ഡി​ങ്ങി​ടെ തകര്‍ന്ന വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതാണ്. സെപ്റ്റംബര്‍ 10ന് ഇക്കാര്യം വിശദീകരിച്ച്‌ ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും ശിവന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ) വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളിയാണ് ഐഎസ്ആർഒ മേധാവി രംഗത്തെത്തിയത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് എന്ന് നാസ ഇന്നലെ പുറത്തു വിട്ടിരുന്നു. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ. ശിവന്‍ രംഗത്തെത്തിയത്.

2017 ഡി​സം​ബ​റി​ലെ ഒ​രു ചി​​ത്ര​വും വി​ക്രം ലാ​ന്‍​ഡ​റു​മാ​യി ബ​ന്ധം ന​ഷ്​​ട​പ്പെ​ട്ട​തി​നു​ ശേ​ഷ​മു​ള്ള മ​റ്റൊ​രു ചി​ത്ര​വും അ​യ​ച്ചാ​ണ്​ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ വി​വ​രം ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​ന്‍ നാ​സ​യെ അ​റി​യി​ച്ച​ത്​. ലാ​ന്‍​ഡ​ര്‍ ച​േ​​ന്ദ്രാ​പ​രി​ത​ല​ത്തി​ല്‍ പ​തി​ക്കു​േ​മ്ബാ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളു​ടെ​യും അ​വ​ശി​ഷ്​​ട​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്​​താ​ണ്​ നാ​സ ഷ​ണ്‍​മു​ഖ സു​ബ്ര​മ​ണ്യ​​​​െന്‍റ നി​ഗ​മ​നം ശ​രി​വെ​ച്ച​ത്. ഷ​ണ്‍​മു​ഖം ക​ണ്ടെ​ത്തി​യ അ​വി​ശി​ഷ്​​ട​ങ്ങ​ളു​ടെ ഭാ​ഗ​ത്ത്​ ‘എ​സ്​’ എ​ന്ന്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും നാസ ചെ​യ്​​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button