ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ വേണ്ടിയാണ് താന്‍ താത്കാലിക ആരാച്ചാരാകാന്‍ തയ്യാറായതെന്നാണ് രവികുമാര്‍ പറയുന്നത്. തന്നെ തിഹാര്‍ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാല്‍ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍തന്നെ തൂക്കിക്കൊല്ലാമെന്നും കത്തില്‍ പറയുന്നു.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി അടുത്തിരിക്കെ തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ഹിമാചല്‍ സ്വദേശി രംഗത്തെത്തിയത്.രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഏഴ് ദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാല് പ്രതികളുടെയും വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വധ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ രാഷ്ട്രപതിക്ക് പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമെങ്കിലും പ്രതികള്‍ ഇതിന് തയ്യാറായിട്ടില്ലെന്ന് തിഹാര്‍ ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ വ്യക്തമാക്കി.
Post Your Comments