Latest NewsNewsInternational

വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

വളര്‍ത്തുപൂച്ച ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത് കയറിയിരുന്ന് കുട്ടിക്ക് ദാരുണാന്ത്യം. 9 മാസം പ്രായമായ അലക്‌സാണ്ട്ര എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. ഉക്രൈനിലാണ് ദാരുണ സംഭവം. കുഞ്ഞിനെ വീടിന് പുറത്ത് തൊട്ടിലില്‍ കിടത്തി ഉറക്കിയ ശേഷം അമ്മ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയം വീട്ടിലെ വളര്‍ത്തു പൂച്ചകളിലൊരെണ്ണം കുഞ്ഞ് കിടക്കുന്ന തൊട്ടിലിലേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മുഖത്ത് കയറി പൂച്ചയും ഉറങ്ങിപ്പോയി. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ നോക്കാനെത്തിയ അമ്മ കണ്ടത് പൂച്ചയുടെ ശരീരത്തിനു താഴെ ഞെരിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ മുഖമാണ്. കുട്ടിയെ ഉണര്‍ത്താന്‍ അമ്മ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല. ശ്വാസവുമില്ലെന്ന് കണ്ടയുടന്‍ ഇവര്‍ പാരാമെഡിക്‌സില്‍ വിളിച്ച് വിവരമറിയിച്ചു. അവരെത്തി 40 മിനിറ്റുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button