Latest NewsSaudi ArabiaNewsGulf

മോഷണം പതിവ് ; പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ

റിയാദ്: സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ. 30 വയസിന് മുകളിൽ പ്രായമുള്ള ഇയാളെ റിയാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ടെലികമ്യൂണിക്കേഷൻ കന്പനികളുടെ ഇലക്ട്രോണിക് ടവറുകളുടെ ഭാഗങ്ങൾ, വാഹനങ്ങളുടെ ബാറ്റികൾ തുടങ്ങിയവ മോഷ്ടിച്ച് വിൽപന നടത്തിവരികയായിരുന്നു.

Also read : ഗൾഫ് രാജ്യത്തെ പെട്രോൾ വില കുറഞ്ഞു

ഇയാളെ റിയാദ് പൊലീസ് കുറ്റന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിച്ച് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടുകയായിരുന്നു. 13 കവർച്ചകൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും മോഷ്ടിച്ചെടുത്ത സാധനങ്ങൾക്ക് എല്ലാം കൂടി 19,22,000 റിയാൽ (3.64 കോടി) വില വരുമെന്നും റിയാദ് പൊലീസ് വക്താവ് ലെ-ഫ്റ്റനൻറ് കേണൽ ഷാക്കിർ ബിൻ സുലൈമാൻ അൽതുവൈജരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button