മസ്‌ക്കറ്റ് : പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാറുകള്‍ കഴുകിയ പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്‍കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ബുഷര്‍, മുത്ത്‍റ വിലായത്തുകളിലെ പബ്ലിക് പാര്‍ക്കുകളില്‍ വെച്ച് കാറുകൾ കഴുകിയ 61 പ്രവാസികളാണ് പിടിയിലായത്.
Also read : യുഎഇയിൽ വാഹനാപകടം : ഒരു മരണം, ഏഴു പേർക്ക് പരിക്ക്
രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് മാന്‍പവര്‍ മന്ത്രാലയമാണ് പരിശോധനകൾ നടത്തിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments