ഹൈദരാബാദ്: മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നു .മകളെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും ആ അമ്മ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് രാജ്യം. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണണെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഏവരുടെയും ആവശ്യം. ഇതിനിടെ പ്രിയപ്പെട്ട മകളെ നഷ്ടമായതിന്റെ വേദനയിലും അവളെ ഇല്ലാതാക്കിയ കാപാലികര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് ആ യുവഡോക്ടറുടെ അമ്മ.
ആജ് തക് ടി.വി.യ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ മകളുടെ ജീവനെടുത്തവരെ അതേരീതിയില്‍ തന്നെശിക്ഷ നടപ്പാക്കണമെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടത്. ‘എന്റെ മകളെ കത്തിച്ചതുപോലെ അവരെയും കത്തിക്കണം. അതാണ് എനിക്കുവേണ്ടത്’- അവര്‍ പറഞ്ഞു.
സംഭവദിവസം മകള്‍ അവസാനമായി തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങളും അവര്‍ ഓര്‍ത്തെടുത്തു. ‘വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് അവള് പറഞ്ഞത്. നല്ല വിശപ്പുണ്ടെന്നും പഴങ്ങള്‍ അരിഞ്ഞുവെയ്ക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ, ടയര്‍ പഞ്ചറായതിനെക്കുറിച്ചോ മറ്റോ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അവള്‍ക്ക് വേണ്ട ഭക്ഷണവും തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു ഞാന്‍’- നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞുനിര്‍ത്തി.
Post Your Comments