തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനനെ ബഹിഷ്‌ക്കരിയ്ക്കും, പ്രശ്ന പരിഹാരത്തിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ തള്ളി. കോടതിയില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മജിസ്ട്രേറ്റ് ദീപ മോഹനെ ബഹിഷ്‌കരിക്കുന്നത് തുടരുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അതേസമയം കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ ഉറച്ചുനിന്ന ദീപമോഹന്‍ അവധിയില്‍ പ്രവേശിച്ചു.
Read Also : മജിസ്‌ട്രേറ്റിനെ അഭിഭാക്ഷകർ കോടതിയില്‍ തടഞ്ഞതായി റിപ്പോർട്ട് : സംഭവം വഞ്ചിയൂർ കോടതിയിൽ
ഇരുപക്ഷങ്ങളും തമ്മിലുളള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്ന് രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ എത്തിയിരുന്നു. ബാര്‍ അസോസിയേഷനുമായും ജില്ലാ ജഡ്ജിയുമായും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ ഷാനവാസ്ഖാന്‍ അഭിഭാഷകരും മജിസ്ട്രേറ്റുമായുളള പ്രശ്നം രമ്യമായി പരിഹരിച്ചുവെന്നും അഭിഭാഷകര്‍ ബഹിഷ്‌കരണം അവസാനിപ്പിച്ചുവെന്നും നാളെ മുതല്‍ ദീപ മോഹന്‍ മജിസ്ട്രേറ്റായുളള കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകുമെന്നും അറിയിച്ചിരുന്നു.
അതിനിടെ, പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്കെതിരെയുളള കേസ് പിന്‍വലിക്കാന്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. തുടര്‍ന്ന് കേസ് നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്നും മറ്റു കാര്യങ്ങളില്‍ തീരുമാനമാകാമെന്നുമുളള നിലപാട് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ മജിസ്ട്രേറ്റ് ഉറച്ചുനിന്നതോടെ ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ തളളുകയായിരുന്നു
Post Your Comments