കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 13 ശൈത്യകാല തമ്പുകള്‍ അധികൃതര്‍ പൊളിച്ചു നീക്കി. മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആഘോഷ പരിപാടികള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായത്. നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തമ്പുകള്‍ പൊളിച്ചത്. ജഹ്റയിലെ ശൈത്യകാല തമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടത്.
പൊതുമര്യാദയ്ക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും മദ്യപാനം നടത്തിയതിനുമാണ് തമ്പുകള്‍ പൊളിച്ചു മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. ജഹ്റ ഖബര്‍സ്ഥാന്റെ പിന്നില്‍ സ്ഥാപിച്ചിരുന്ന ഒരു തമ്പും മുന്‍വശത്ത് സ്ഥാപിച്ചിരുന്ന രണ്ടു തമ്പും മുത്ലയില് നിന്ന് അഞ്ച് തമ്പുകള്‍, സുബിയ്യയില്‍ നിന്ന് നാലു തമ്പുകള്‍ അര്‍ഹിയയില്‍ നിന്ന് ഒരു തമ്പ് എന്നിവയാണ് അധികൃതര്‍ പൊളിച്ചു മാറ്റിയത്
Post Your Comments