കൊച്ചി : സംസ്ഥാനത്ത് ഇന്ന് മാറ്റമിലാതെ സ്വർണ വില. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച്ചയാണ് പവന് 80 രൂപ കുറഞ്ഞു ഈ വിലയിലേക്ക് എത്തിയത്. ഈ മാസം ഒന്നാം തീയതി പവനു 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. നവംബർ 30തിനാണ് സ്വര്‍ണ വില പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും വര്‍ധിച്ച് ഈ നിരക്കിലെത്തിയത്. ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,462.55 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.02 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,022.07 ഡോളറുമാണ് വില .
Also read : നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് തുടങ്ങിയതും നഷ്ടത്തിൽ
സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 46. 65 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 373.20 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,650 രൂപയുമാണ് വില.
കഴിഞ്ഞ മാസം സ്വർണ വില പവന് 28,800 രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. നവംബർ 1, 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു വ്യാപാരം നടന്നത്.
Post Your Comments