മുംബൈ : നേട്ടം കൈവിട്ട് ഓഹരി വിപണി. വ്യാപാരം ഇന്ന് തുടങ്ങിയതും നഷ്ടത്തിൽ. ചൊവ്വാഴ്ച സെന്‍സെക്സ് 31 പോയിന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്നു 12033ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 212 ഓഹരികള്‍ നഷ്ടത്തിലാണ് 43 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹനം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളും,ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും നഷ്ടംനേരിട്ടു.
Also read : ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ
മാരുതി സുസകി, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ, ബ്രിട്ടാനിയ, ഐഒസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും. യുപിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, വിപ്രോ,വേദാന്ത, ഹിന്‍ഡാല്‍കോ, ഗ്രാസിം,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments