ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മണ്ഡലത്തില്‍ വിവിധ പരിപാടികളിലും കോണ്‍ഗ്രസ് ബൂത്തു തല പ്രവര്‍ത്തകരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ബത്തേരി സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റു മരിച്ച ഷഹ്ല ഷെറിന്റെ വീട്ടില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണു സൂചന. അതേസമയം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒരു വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചിട്ട് എംപി തിരിഞ്ഞുനോക്കിയില്ല എന്ന പരാതി വയനാട് മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.
Post Your Comments