ഇസ്ലാമാബാദ്: പാക് സൈന്യത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ട്. പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് പാക് സൈന്യത്തിനുള്ളില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്. . നവംബര്‍ 29 ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സൈന്യത്തില്‍ നിന്ന് വിരമിക്കേണ്ടതാണ്. എന്നാല്‍ സയപരിധി കഴിഞ്ഞിട്ടും ബജ്വ പാക് സൈനിക മേധാവി സ്ഥാനത്ത് തുടരുന്നതിനെതിരെ പാക് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്റ് ജനറല്‍മാരാണ് പരസ്യമായി എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്.
ഉപാധികളോടെ ആറുമാസത്തേക്കാണ് ബജ്വയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കാലാവധി കൂടുതല്‍ നീട്ടി നല്‍കാനായിരുന്നു ഇമ്രാന് ഖാന് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അത് പാക് സുപ്രീംകോടതി ഉപാധികളോടെ ആറുമാസത്തേക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു.
റാങ്കനുസരിച്ച് മുള്‍ട്ടാന്‍ കോര്‍പ്സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍ ആണ് അടുത്ത പാക് സൈനിക മേധാവിയാകേണ്ടത്.
Post Your Comments