ഇസ്ലാമാബാദ് : പാകിസ്താനില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. അഞ്ച് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസിരിസ്താനില്‍ അഫ്ഗാന്‍ അതിര്‍ത്തിയ്ക്ക് സമീപമായിരുന്നു സംഭവം.
പട്രോളിംഗ് നടത്തുന്നതിനിടെയാണ് പാക് പട്ടാളക്കാര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. പട്ടാളക്കാരുടെ വാഹനത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്‍സ്പെക്ടറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശം മുഴുവന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.
Read Also : ട്രാവന്‍കൂര്‍- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിക്കും: വീണ ജോര്‍ജ്
കഴിഞ്ഞ മാസം30 നും സമാനമായ രീതിയില്‍ പാക് പട്ടാളക്കാര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഖൈബെര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ ആക്രമണത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാന്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള പാക് മേഖലകളില്‍ ഭീകരരുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചിട്ടുണ്ട്.
Post Your Comments