Latest NewsKeralaNews

അപകടകാരികളായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്നതിനു പിന്നില്‍ അറബിക്കടലിലെ അസാധാരണ മാറ്റങ്ങള്‍ : കടലില്‍ ക്രമാതീതമായി ചൂട് ഉയരുന്നു

തിരുവനന്തപുരം : അപകടകാരികളായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്നതിനു പിന്നില്‍ അറബിക്കടലിലെ അസാധാരണ മാറ്റങ്ങള്‍. അന്തരീക്ഷ താപനിലയിലെ മാറ്റങ്ങള്‍ മൂലമാണ് അറബിക്കടലില്‍ ന്യൂനമര്‍ദവും ചുഴലിയും രൂപംകൊള്ളുന്നതെന്ന് പഠനം. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനം കടലിനെയും ഗുരുതരമായി ബാധിക്കുന്നു. പ്രകൃതിയിലെ അനിയന്ത്രിതമായ കൈയേറ്റവും നിര്‍മാണവും അന്തരീക്ഷ താപനിലയില്‍ അസ്ഥിരതയുണ്ടാക്കും. ആഗോളതലത്തിലുള്ള ഇത്തരം മാറ്റം അറബിക്കടലിനെയും ബാധിച്ചു. ക്രമാതീതമായി കടലിന് ചൂട് കൂടിയതായി ഗവേഷകര്‍ വ്യക്തമാക്കി.

Read Also : അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ട ന്യൂനമര്‍ദ്ദം : 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിയ്ക്കും : ജാഗ്രതാ നിര്‍ദേശം

ഇത് അസാധാരണ പ്രതിഭാസമാണ്. താപനില കൂടുമ്പോള്‍ കടല്‍ അത് ആഗിരണംചെയ്യുന്നു. കടലിലെ താപനില സംഭരണ അളവിലും കൂടുതല്‍ ഉയരുമ്പോള്‍ ചുഴലിയായും ന്യൂനമര്‍ദമായും രൂപംകൊള്ളുമെന്ന് കാലാവസ്ഥാ ഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.
നേരത്തെ, അറബിക്കടലില്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും രൂപംകൊള്ളുന്നത് വിരളമായിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം എട്ട് ചുഴലിക്കാറ്റ് രൂപംകൊണ്ടു. ഈ വര്‍ഷം ഇതുവരെ വായു, ശിഖ, മഹാ, ക്യാര്‍ എന്നിങ്ങനെ നാല് ചുഴലിക്കാറ്റ് കടന്നുപോയി. ഇപ്പോള്‍ ഇരട്ട ന്യൂനമര്‍ദമാണ് രൂപപ്പെട്ടത്. അറബിക്കടലിന്റെ ഉപരിതലത്തില്‍ ചെറുചുഴലിയായി ഇത് മാറും. മഴയ്ക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലംതെറ്റിയുള്ള മഴ ഫലവൃക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും. നവംബര്‍ പകുതിയോടെ സാധാരണ മഞ്ഞുകാലം ആരംഭിക്കേണ്ടതാണ്. ഇതുവരെ മഞ്ഞുണ്ടായിട്ടില്ല. ആകാശം മേഘാവൃതമായാല്‍ മഞ്ഞിന് സാധ്യത കുറവാണ്. ഡിസംബറിലും മഴ പെയ്തേക്കുമെന്നും ഡോ. ഗോപകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button