KeralaLatest NewsNews

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട് : ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി . അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതര പരിക്ക്. കാസര്‍കോട് കാഞ്ഞിരടുക്കത്താണ് സംഭവം. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു .കല്യാണിയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ച മകള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.

Read Also : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വിവരം വീഡിയോ കോളിലൂടെ ബന്ധുക്കളെ അറിയിച്ചു

കാസര്‍കോട് പെരിയയ്ക്ക് സമീപം കാഞ്ഞിരടുക്കം സ്വദേശി കല്യാണിയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മരത്തടി ഉപയോഗിച്ച് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു . അമ്മയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മകളായ ശരണ്യയ്ക്കും മര്‍ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button