വിവാദങ്ങള്‍ക്ക് വിട… പുതിയ സെല്‍ഫിയുമായി യാത്ര ചെയ്ത് ഷെയിന്‍. ചര്‍ച്ചകളില്‍ മഞ്ഞുരുകുന്നുവെന്നാണ് സൂചന. ഇതിനിടെ സിനിമയില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുത്ത ഷെയ്ന്‍ യാത്രയിലാണ്. സിനിമാ വിവാദത്തില്‍ഡ മഞ്ഞുരുക്കത്തിനും അനുനയ ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെ സന്തോഷം നിറയുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ്പ് വച്ചുള്ള തന്റെ ഒരു സെല്‍ഫിയാണ് ഷെയ്ന്‍ പോസ്റ്റ് ചെയ്തത്.
വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ല എന്നും അതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയതാണ് താരത്തിന്റെ വിലക്കിനരികിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. ഉപേക്ഷിച്ച സിനിമകളില്‍ അതിന്റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നല്‍കണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയ്‌ന് വിലക്കേര്‍പ്പെടുത്താനും സംഘടന തീരുമാനിച്ചു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയ്ന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.
Post Your Comments