KeralaLatest NewsIndia

ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത്. അത് നേരം വണ്ണം കൈകാര്യം ചെയ്യണമെന്ന് സുപ്രീംകോടതി ; കമ്മിഷണര്‍ സ്ഥാനത്തേക്ക് പട്ടിക നല്‍കണമെന്ന് നിര്‍ദ്ദേശം

കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു..

ന്യൂഡല്‍ഹി : ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേതാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റെ പണം ആണ്. അതിനാല്‍ ആ പണം നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‌ഡ് കമ്മിഷണര്‍ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു..

തിരുവനന്തപുരത്ത് പട്ടിണി സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിത്തിന്ന് മക്കൾ : കണ്ണീരോടെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എന്‍..വാസുവാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. വാസുവിന് പകരം പുതിയ കമ്മീഷണറെ നിയമിച്ചിട്ടില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. തിങ്കളാഴ്ചയ്ക്കകം പട്ടിക നല്‍കണമെന്നാണ് ജസ്റ്റിസ് ആര്‍.. ഭാനുമതിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button