തിരുവനന്തപുരം: എല്ലാ കൊള്ളയ്ക്കു പുറമെ ഇനി ആകാശ കൊള്ളയും… മാസം കോടികള്‍ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാസം 1.45 കോടി ചെലവഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇതിനെതിരെയാണ് ആകാശക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. മാവോയിസ്റ്റുകളാണ് പിണറായി സര്‍ക്കാരിന്റെ ഐശ്വര്യം. അവരെ വെടിവച്ചു കൊല്ലുകയും മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ മാസം 1.45 കോടി ചെലവഴിച്ചു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ധൂര്‍ത്ത്. കെഎസ്ആര്‍ടിസിയിലും വാട്ടര്‍ അതോറിറ്റിയിലും ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാത്ത അവസ്ഥയാണ്.- പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read Also :
മറ്റു ചില കമ്ബനികള്‍ ഇതിലും സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കല്‍ കരാറില്‍ ദുരൂഹത : മുഖ്യമന്ത്രിക്ക് പരാതികുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അറിയുന്നു. ഇതൊന്നും പരിശോധിക്കാതെ ചില കമ്പനികളെ മാത്രം സഹായിക്കാന്‍ അഴിമതി മാത്രം ലക്ഷ്യം വച്ചുള്ള ആകാശക്കൊള്ളയാണ് ഈ വാടകക്കെടുക്കല്‍ എന്ന് വ്യക്തമാവുകയാണ്.- അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉലകംചുറ്റും വാലിബനാണെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിസഭാഗംങ്ങളുടെ വിദേശ യാത്രകൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ല. വെറും പാഴ്ചിലവാണിതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments