തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഇന്ന് മാത്രം പിടിയിലായത് 455 പേര്. ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ ചുമത്തിയത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ. സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്ത 77 പേര്‍ക്കും പിഴ ചുമത്തി. ആകെ 2,50,500 യാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും. 85 എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
Post Your Comments