Latest NewsNewsIndia

സ്വന്തം രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ തിരിച്ചറിയാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്, ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉടൻ നടപ്പാക്കും;- രാജ്‌നാഥ് സിംഗ്

റാഞ്ചി: ‘സ്വന്തം രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ തിരിച്ചറിയാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്, ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉടൻ നടപ്പാക്കും’. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ ശക്തമായ ഭൂരിപക്ഷത്തോടെ തന്നെ ബിജെപി അധികാരത്തില്‍ വരുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ജാര്‍ഖണ്ഡിലെ ബൊക്കാരോയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കും എന്നത് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. അത് സര്‍ക്കാര്‍ പാലിച്ചു. അധികം വൈകാതെ തന്നെ ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രം ഉയരും. രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടുക്കാന്‍ ആകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ALSO READ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാനത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജാര്‍ഖണ്ഡ് വികസനത്തിന്റെ പാതയിലാണെന്നും ജെ പി നദ്ദ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button