Latest NewsSaudi ArabiaNewsGulf

സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം : ജനങ്ങളുടെ കയ്യടി നേടി സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്

റിയാദ് : സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം , സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം.. ജനങ്ങളുടെ കയ്യടി നേടി സല്‍മാന്‍ രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്.
നാല് വര്‍ഷത്തെ ഭരണത്തില്‍ ചരിത്രപരമായ പല നേട്ടങ്ങള്‍ക്കുമാണ് സൗദിഅറേബ്യ സാക്ഷിയായത്. വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖല തലസ്ഥാനങ്ങളിലും പ്രതിജ്ഞ പുതുക്കല്‍ പരിപാടികള്‍ നടന്നു.

read also : സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നു; അടുത്ത വര്‍ഷത്തെ ശമ്പള വര്‍ദ്ധനവിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

വിഷന്‍ 2030 പോലുള്ള വികസന പദ്ധതികള്‍. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ബഹുമുഖ പദ്ധതികള്‍. വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി. വനിതകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി. വിദേശികള്‍ക്ക് പ്രിവിലേജ് ഇഖാമ പദ്ധതി. ടൂറിസം രംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികളും അത് വഴി രാജ്യത്തിന്റെ വളര്‍ച്ചയും തുടങ്ങി നിരവധി നേട്ടങ്ങളാണ് രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടപ്പാക്കിയത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൗദിക്ക് സാധിച്ചു. അറബ്, ഇസ്ലാമിക വിഷയങ്ങളില്‍ എന്നും നേതൃപദവിയിലുള്ള സൗദിക്ക് നിര്‍ണായകമായ പല വിഷയങ്ങളിലും ഇടപ്പെട്ട് പരിഹാരം കാണാനും രാജാവിന്റെ നീക്കങ്ങളിലൂടെ സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button