മലപ്പുറം: ഇരുചക്ര പിൻസീറ്റ് യാത്രക്കാരുടെ ഹെൽമറ്റ് നിയമം കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് നടത്തിയ പരിശോധനയില്‍ മലപ്പുറത്ത് നിന്ന് മാത്രം പിഴയിനത്തില്‍ ഈടാക്കിയത് 2,77,200 രൂപ. രാവിലെ എട്ട് മുതല്‍ വൈകിട്ട് വരെ നടത്തിയ പരിശോധയിലാണ് 2,77,200 രൂപ പിഴ ഈടാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും വിവിധ സബ് ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, തിരൂര്‍, നിലമ്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഹെല്‍മെറ്റ് ധരിക്കാത്ത 106 പേര്‍ക്ക് എതിരെ പിഴ ചുമത്തി. അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് നടത്തിയ 13 പേര്‍ , മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 10 പേര്‍ , സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 41 പേര്‍ക്ക് എതിരെയും പിഴ ഈടാക്കി. 379 കേസുകളിലാണ് പിഴ ഈടാക്കിയത്.
എയര്‍ഹോണ്‍ ഉപയോഗിച്ച 27 വാഹനങ്ങള്‍, രൂപമാറ്റം വരുത്തിയ 10 വാഹനങ്ങള്‍, ടിക്കറ്റ് നല്‍കാത്ത 28 ബസുകള്‍, ടാക്‌സ് അടയ്ക്കാത്ത 11 വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത 18 വാഹനങ്ങള്‍, തീവ്രത കൂടിയ ലൈറ്റുകള്‍ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയ്ക്കും പിഴയിട്ടു.
Post Your Comments