ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഇടപെടലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 18നാണ് ഒമാന്റെ ദേശീയ ദിനം. തുടര്‍ന്നാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കിയതെന്ന് മുരളീധരന്‍ പറഞ്ഞു.
ALSO READ: തൊഴിലുടമയുടെ പീഡനം : മലയാളികൾ ഉൾപ്പെടെയുള്ള സംഘം യെമനിൽ നിന്ന് ബോട്ടുമായി കേരള തീരത്ത് എത്തി
മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പില്‍, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍.
Post Your Comments