തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ നടപടികള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.
തുടക്കത്തില്‍ ഉപദേശവും നിര്‍ദ്ദേശങ്ങളും മാത്രമാണ് അധികൃതര്‍ നല്‍കുക. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഈടാക്കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയത്. ഹെല്‍മറ്റ് വാങ്ങാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ആദ്യപടിയായി പിഴ ഈടാക്കത്തതെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക ജില്ലകളിലെ കടകളിലും ഹെല്‍മെറ്റ് കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുട്ടികള്‍ക്കായുള്ള ഹെല്‍മെറ്റുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. പരിശോധന കര്‍ശനമാക്കിയാല്‍ പിഴ കൊടുക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ഹെല്‍മെറ്റ് വില വര്‍ദ്ധിച്ചത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നൂറു മുതല്‍ 200 രൂപ വരെയാണ് വില വര്‍ദ്ധിപ്പിച്ചത്.
Post Your Comments