ചെന്നൈ•പ്രമുഖ തമിഴ് ചലച്ചിത്ര-ടെലിവിഷൻ നടൻ രാധ രവി ഭാരതീയ ജനതാ പാർട്ടിയിൽ ചേര്‍ന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയുടെ സാന്നിധ്യത്തിലാണ് രാധാ രവി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ശനിയാഴ്ച രാവിലെയാണ് നദ്ദ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനം അദ്ദേഹം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
Post Your Comments