Latest NewsUSANews

‘സൂപ്പര്‍ ഗപ്പി’ സൂപ്പര്‍ തന്നെ; ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്: വീഡിയോ

ന്യൂയോർക്ക്: ചൊവ്വയിലേക്കുള്ള നാസയുടെ ഓറിയണ്‍ പേടകം വഹിച്ചുള്ള പ്രത്യേക വിമാനം കാണാൻ വൻ തിരക്ക്. ആര്‍ത്തെമിസ്-1 പദ്ധതിയ്ക്ക് വേണ്ടിയുള്ള ഓറിയണ്‍ ബഹിരാകാശ പേടകം ആണ് നാസയുടെ സൂപ്പര്‍ ഗപ്പി വിമാനത്തില്‍ ഓഹിയോവിലെത്തിച്ചത്. മാന്‍സ്ഫീല്‍ഡ് ലാം വിമാനത്താവളത്തിലാണ് പേടകം എത്തിച്ചത്. സൂപ്പര്‍ ഗപ്പി വിമാനം പറന്നിറങ്ങുന്നത് കാണാന്‍ 1500-ഓളം പേരാണ് കാത്തിരുന്നത്.

ബഹിരാകാശ പേടകം പോലെ പ്രത്യേക രൂപകല്‍പനയിലുള്ള ഭാരമേറിയ വസ്തുക്കള്‍ വഹിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. വിചിത്രമായ രൂപവും വലിപ്പവുമുള്ള നാസയുടെ വിമാനമാണ് സൂപ്പര്‍ ഗപ്പി. വലിയ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ ശേഷിയുണ്ട് ഇതിന്. രൂപത്തില്‍ സാധാരണ ചരക്കുവിമാനങ്ങളെ പോലയല്ല ഇത്. ഉള്ളില്‍ ധാരാളം സ്ഥലമുണ്ടാവും. സൂപ്പര്‍ ഗപ്പി വിമാനത്തിന്റെ കോക്ക്പിറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗം തുറന്നാണ് ഓറിയണ്‍ പേടകം പുറത്തെടുത്തത്. ശേഷം വലിയ ചരക്ക് വാഹനത്തില്‍ നാസയുടെ പ്ലം ബ്രൂക്ക് സ്റ്റേഷനിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. ലോകത്തെ ഏറ്റവും വലിയ വാക്വം ചേമ്പറിനുള്ളില്‍ ഓറിയണ്‍ പേടക നിര്‍മാണത്തിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി.

ALSO READ: വിക്രം ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരണം, ലാന്‍ഡര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസ: ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു

ചൊവ്വാ ഗ്രഹത്തെ കുറിച്ച് വിശദമായ പഠനത്തിനുള്ള ബൃഹദ്പദ്ധതിയാണ് ആര്‍ത്തെമിസ്-1. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതുള്‍പ്പടെയുള്ള ലക്ഷ്യങ്ങള്‍ ഈ പദ്ധതിയ്ക്കുണ്ട്. 2024-ഓടെ ഇത് യാഥാര്‍ഥ്യമാക്കാനാണ് നാസയുടെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button