തിരുവനന്തപുരം : സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ സിപിഎമ്മിന് തലവേദനയാകുന്നു. ഇതോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലിലുണ്ടായ കൊലവിളിയില്‍ വിശദീകരണവുമായി എസ്എഫ്‌ഐ. നേതൃത്വം രംഗത്ത് വന്നു. ദൃശ്യങ്ങളിലുള്ളത് എസ്എഫ്‌ഐക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. സംഭവത്തിനുപിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇത് എസ്.എഫ്.ഐയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും സച്ചിന്‍ ദേവ് പറഞ്ഞു.
വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കിയത്. കെ.എസ്.യു. പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിനുമുമ്പുള്ള കൊലവിളി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
അതിനിടെ യുണിവേഴ്‌സിറ്റി കോളജില്‍ ഇന്നലെ നടന്ന എസ്എഫ്‌ഐ – കെ.എസ്.യു സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കെ.എസ്്.യു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍
Post Your Comments