KeralaLatest NewsNews

‘അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പുണ്ട്.’ വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യും’- രാജീവ് രവി

നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നു വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയെങ്കില്‍ അതിനെ താന്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുകയെന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് രാജീവ് രവി ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

‘ഷെയ്‌നിന്റെ പ്രായം വെറും 22 വയസാണെന്നത് നിങ്ങള്‍ ഓര്‍ക്കണം. ചെറിയ പയ്യനാണ്. സെറ്റില്‍ അവന്‍ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അതിനെ ന്യായീകരിക്കില്ല. പക്ഷേ അതിന്റെ പേരില്‍ വിലക്കേണ്ട ആവശ്യമില്ല. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവന്‍ പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പുണ്ട്.’ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ. കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ. ഇങ്ങനെ പലതും നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കുന്നില്ലല്ലോ. ഇതൊന്നും ചെയ്യാതെ ഒരു കൊച്ചു പയ്യന്റെ നേരെ ചാടിക്കയറുന്നതില്‍ ഒരു കാര്യവുമില്ല. ഇതിനെ കുറച്ചു കൂടി പക്വമായി കൈകാര്യം ചെയ്യണം. ഷെയ്‌നിന്റെ പ്രായം കണക്കിലെടുക്കണം. അവന്‍ ഒരു കലാകാരനാണ്. അതു കൊണ്ടു തന്നെ അവന്‍ പ്രകോപിതനാകും, ആകണം, 50-60 വയസുള്ള ആളുകള്‍ ഇരുന്ന് ഇരുപത്തി രണ്ടുകാരനെ വിധിക്കുമ്പോള്‍, അവരൊക്കെ ആ പ്രായത്തില്‍ എന്തൊക്കെയാണ് ചെയ്തിരുന്നതെന്ന് ചിന്തിക്കണം. എന്തിനാണ് ഇതില്‍? ഇത്ര വാശി പിടിക്കുന്നത്. ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അതിനു പകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. തല്ലിക്കെടുത്താതെ കൈപിടിച്ച് കൊണ്ടു വരണം. വളരെ കഴിവുള്ള നടനാണ്. പലര്‍ക്കും അതു കൊണ്ട് പേടിയുണ്ടാകും. എനിക്ക് അവനില്‍ പ്രതീക്ഷയുണ്ട്. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല. വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യുമെന്ന് രാജീവ് രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button