Latest NewsIndiaNews

ഗോതബായ- മോദി കൂടിക്കാഴ്ച: തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികൾ ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രധാന മന്ത്രി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സേ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികൾ ശ്രീലങ്ക സ്വീകരിക്കണമെന്ന് പ്രധാന മന്ത്രി ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സേയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി ഇന്ത്യ ഇതുവരെ 46,000 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും 14,000 വീടുകള്‍ കൂടി നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഗോതബായ രാജപക്‌സേയുടെ സന്ദര്‍ശനം ഇന്ത്യാ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ശ്രീലങ്കയെ ഇന്ത്യ സഹായിക്കുമെന്നും മോദി പറഞ്ഞു. ഇതിനായി അഞ്ചുലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വായ്പയായി നല്‍കും. മാത്രമല്ല ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 40 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പുറമെ സോളാര്‍ പവര്‍ പ്രോജക്ടിനായി 10 കോടി ഡോളറിന്റെ വായ്പ ശ്രീലങ്കയ്ക്ക് അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ALSO READ: നരേന്ദ്ര മോദി ജ്യേഷ്ഠ സഹോദരൻ; മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ

ശ്രീലങ്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഗോതബായ രാജപക്‌സേയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button