Latest NewsIndiaNews

ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് നാവിക സേന വിജയകരമായി പരീക്ഷിച്ചത്. കടലില്‍നിന്നും ആകാശത്തുനിന്നും കരയില്‍നിന്നും തൊടുക്കാന്‍ കഴിയുന്ന മധ്യദൂര സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യാ-റഷ്യാ സംയുക്ത സംരംഭമാണ്.

Read Also : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ :ശത്രുക്കളെ നിലംപരിശാക്കി ഇന്ത്യയിലേയ്ക്കു തന്നെ മടങ്ങിയെത്തുന്ന ഈ മിസൈല്‍ പാകിസ്ഥാനും ചൈനയ്ക്കും കനത്ത പ്രഹരം

ഇന്നലെ അറബിക്കടലില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. മേയില്‍ മിസൈലിന്റെ വ്യോമസേനാ പതിപ്പ് സുഖോയ് -30 എം.കെ.ഐ. പോര്‍വിമാനത്തില്‍നിന്നും വിജയകരമായി വിക്ഷേപിച്ചിരുന്നു. 2.5 ടണ്‍ ഭാരമുള്ള മിസൈല്‍ ബ്രഹ്മോസ് എയ്റോസ്പെയ്സ് ലിമിറ്റഡ് (ബി.എ.പി.എല്‍.) ആണ് വികസിപ്പിച്ചെടുത്തത്. . സോഫ്റ്റ്വേര്‍ പരിഷ്‌കരണത്തിനു നേതൃത്വം നല്‍കിയത് വ്യോമസേനയും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പരിഷ്‌കരണം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമാണ് നിര്‍വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button