ബംഗളൂരു: ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. മുന്‍ ഇന്ത്യന്‍ താരവും കര്‍ണാടക പേസ് ബൗളറുമായ അഭിമന്യൂ മിഥുനെ കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഷിമോഗ ലയണ്‍സിന്‍റെ ക്യാപ്റ്റനായിരുന്നു മിഥുന്‍. ഇന്ത്യയ്ക്കായി അഞ്ച് ഏകദിനങ്ങളിലും നാല് ടെസ്റ്റുകളിലും കെപിഎല്ലില്‍ മൂന്ന് ടീമുകള്‍ക്ക് വേണ്ടിയും മിഥുന്‍ കളിച്ചിട്ടുണ്ട്.
Read also: അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരവും വേദിയായേക്കും
കെപിഎല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് എട്ട് പേരെ ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ ബെല്‍ഗാവി പാന്തേഴ്സ് ടീം ഉടമയായ അലി അഷ്ഫഖ് താരയാണ്. അതേസമയം ഒത്തുകളിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ച സംഭവത്തെക്കുറിച്ച് മിഥുന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യമായാണ് കെപിഎല്‍ കോഴക്കളിയില്‍ ഒരു ഇന്ത്യന്‍ താരം ആരോപണ വിധേയനാകുന്നത്.
Post Your Comments