കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കോപ്പറേഷനില്‍ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതില്‍ ഭൂരിഭാഗം പേരും എഞ്ചിനീയര്‍മാരും ബിരുദധാരികളും. ഡിപ്ലോമ ഉള്ളവരടക്കം 7000 ഉന്നത ബിരുദധാരികളാണ് ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവുകള്‍ക്കായി അപേക്ഷിച്ചത്. ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഇതില്‍ അഭിമുഖത്തിന് എത്തിയവരില്‍ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്.എസ്.എല്‍.സി പൂര്‍ത്തീകരിച്ചവരാണ്. അതിലേറെയും എഞ്ചിനീയര്‍മാരും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതര്‍ പറയുന്നു. മൂന്നു ദിവസമായി പരീക്ഷ പാസായവരുടെ അഭിമുഖവും സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും തുടരുകയാണ്.ശുചീകരണ തൊഴിലിന് 15,700 രൂപ മുതലാണ് ശമ്പളം.
കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി ചെയ്യേണ്ടത്. 10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സ്ഥിര ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്.
Post Your Comments