കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും നിലംപരിശായി കോണ്‍ഗ്രസ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് സിപിഎം കോണ്‍ഗ്രസ് സഖ്യം ഫിനിഷ് ചെയ്തത്.കാലിയാഗഞ്ച് മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 2418 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേവ് സിന്‍ഹ ബി.ജെ.പി.യുടെ കമല്‍ ചന്ദ്ര സര്‍ക്കാരിനെ തോല്‍പ്പിച്ചത്.
ഖരഗ്പുരിലും കാലിയാഗഞ്ചിലും തൃണമൂല്‍ ഒറ്റയ്ക്കു മത്സരിച്ചു ജയിക്കുന്നത് ആദ്യമാണ്.ഇതില്‍ കലിയഗഞ്ച് കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ധാരണ അനുസരിച്ച് കലിയഗഞ്ചിലും ഖരഗ്പൂര്‍ സദറിലും കോണ്‍ഗ്രസും കരിംപൂരില്‍ സിപിഎം സ്ഥാനാര്‍ഥിയുമാണ് മത്സരിച്ചത്.
അതേസമയം ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.ഒരു സീറ്റ് നിലനിര്‍ത്തി. എല്ലായിടത്തും ബിജെപി തന്നെയാണ് രണ്ടാം സ്ഥാനത്ത്.
Post Your Comments