ന്യൂഡൽഹി: ബംഗാളിലെ കോൺഗ്രസ്സ്-സിപിഎം സീറ്റ് ധാരണയിൽ തുടക്കത്തിലേ കല്ലുകടി. 2014ൽ സിപിഎം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ്സ് നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇടത് സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്ന ധാരണയ്ക്ക് വിരുദ്ധമാണെന്നാണ് പ്രാദേശിക സിപിഎം നേതൃത്വം ആരോപിക്കുന്നത്.അതേസമയം ബഗാളിലെ സഖ്യം കേരളത്തിൽ പോരടിക്കുന്ന ഇരുപാർട്ടികളേയും ബുദ്ധിമുട്ടിക്കുന്നുമുണ്ട്.
ബംഗാളിൽ ദോസ്തി കേരളത്തിൽ ഗുസ്തി എന്ന പഴയ പരിഹാസം മറ്റുള്ളവർ ഉന്നയിച്ചു തുടങ്ങുകയും ചെയ്തു. ബംഗാളിലെ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസിന്റെ നീക്കം കേരളത്തിലും പ്രതിഫലിക്കാനാണ് സാദ്ധ്യത. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിനും ബിജെപിക്കുമെതിരെ പിടിച്ചു നിൽക്കാൻ പെടാപ്പാട് പെടുന്ന കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും അവസാനത്തെ പിടിവള്ളിയാണ് തർക്കത്തിൽ പെട്ട് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
Post Your Comments